കാസർകോട്: റോഡരികിൽ നിന്ന വിദ്യാർഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെയാണ് യുവാവ് എടുത്തെറിഞ്ഞത്. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡിൽ നിൽക്കുകയായിരുന്ന ഒമ്പത് വയസുകാരിയുടെ അടുത്തു വന്ന അബൂബക്കർ സിദ്ധിഖ് യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നു. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്തായിരുന്നു സംഭവം.
കുട്ടിയെ എടുത്തുയർത്തിയ ശേഷം നിലത്തേക്ക് എറിയുകയായിരുന്നു. പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സൈക്കോ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന അബൂബക്കർ സിദ്ധിഖ് നേരത്തെയും വിദ്യാർഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: