www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1984) Idukki (1912) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കാണാതായ വിദ്യാർഥിനി സ്‌കൂളിനുള്ളിൽ കെട്ടിയിട്ട നിലയിൽ

Share it:

girl-tied-up-on-3rd-floor-of-school


പാലക്കാട്: കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ സ്കൂളിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ അലനല്ലൂരിലാണ് സംഭവം. സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.  

ഇന്ന് വൈകിട്ട് മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും സ്‌കൂൾ അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി. ഇക്കൂട്ടത്തിൽ സ്കൂളിൽ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നുണ്ട്. കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് നിരീക്ഷണം. രാത്രി ഒൻപതോടെയാണ് കുട്ടിയെ സ്കൂളിനകത്ത് കെട്ടിയിടപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട്  പേർ ചേർന്ന് കെട്ടിയിട്ടുവെന്നാണ് കുട്ടി രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞത്. 

എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്‍റെയോ മൽപ്പിടുത്തം നടന്നതിന്‍റെയോ പാടുകളില്ല. കയ്യിലുള്ള പൈസ എടുക്കാൻ വേണ്ടിയാണ് രണ്ട് പേർ മുഖം പൊത്തി കൈകൾ കെട്ടിയിട്ടതെന്നാണ് പെൺകുട്ടി വീട്ടിൽ മൊഴിയെടുക്കാനെത്തിയ പൊലീസുകാരോട് പറഞ്ഞിരിക്കുന്നത്. കുട്ടി രാവിലെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടെന്നും നൽകാതെ വന്നതോടെ പിണങ്ങിയാണ് സ്‌കൂളിലേക്ക് പോയതെന്നും ബന്ധുക്കൾ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു 

ഇടുക്കി: പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മുക്കനോലിൽ ജെനീഷ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വെട്ടേറ്റത്. 

മദ്യപിച്ചെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവ് തമ്പിയെയും മർദിച്ചിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വാക്കത്തി കൈയിൽ കൊണ്ടാണ് ജെനീഷിനു മുറിവേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. 


Share it:

Kerala

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light