www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്റ്റേജിൽ പാടുന്നതിനിടെ ഗായികയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

Share it:



ആലപ്പുഴ: വിവാഹ സൽക്കാരത്തിനിടെ നടന്ന ഗാനമേളയ്ക്കിടെ ഗായികയെ സ്റ്റേജിൽ കയറി കടന്നു പിടിച്ചയാൾ അറസ്റ്റിൽ. കായംകുളം സ്വദേശി ദേവനാരായണനെയാണ് പൊലീസ് പിടികൂടിയത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഗാനമാലപിച്ചുകൊണ്ടിരുന്ന തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 


ഇന്ന് രാവിലെയാണ് ദേവനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗായിക വേദിയില്‍ നിന്ന് പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ദേവനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

15 കാരിയെ സ്വന്തം കാമുകനു കെട്ടിച്ചുകൊടുത്തു; അമ്മ അറസ്റ്റിൽ 

പൂനെ: പ്രായപൂർത്തിയാകാത്ത മകളെ നിർബന്ധിച്ചു കാമുകനു കല്യാണം കഴിച്ചുകൊടുത്ത അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. 36 കാരിയായ യുവതിയാണ് 15 വയസുള്ള മകളെ 28 കാരനായ കാമുകനു വിവാഹം കഴിച്ചുകൊടുത്തത്. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് 15 കാരി സുഹൃത്തിനോട് വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 

കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇവർ കുട്ടിയെ നിർബന്ധിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. യുവതിയുടെ അകന്ന ബന്ധുകൂടിയാണ് കാമുകൻ. പ്രണയത്തിലായതോടെ യുവാവും യുവതിയും മകളും ഒരുമിച്ചായിരുന്നു താമസം. തുടർന്ന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് കാമുകൻ 15 കാരിയെ വിവാഹം കഴിച്ചു. 


Share it:

Kerala

Post A Comment: