www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2019) Idukki (1934) Mostreaded (1617) Crime (1494) National (1254) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

Share it:



തിരുപ്പതി: പനി ബാധിച്ചതിനെ തുടർന്ന് കരഞ്ഞ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ തിരുപ്പതി സ്വദേശിയായ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അനിലും ഭാര്യ സ്വാതിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് മൂന്നുമാസം പ്രായമുള്ള മകന്‍ നിഖിലിനെ ഇയാള്‍ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയത്.

നാലുദിവസം മുമ്പാണ് കുഞ്ഞിന് പനിപിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ കേട്ട് പ്രകോപിതനായ അനില്‍, ഭാര്യയോട് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും അനില്‍ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞെന്നുമാണ് നാട്ടുകാര്‍ നല്‍കിയ മൊഴി.

നിലത്ത് തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

നാരകക്കാനം കൊലപാതകം; അറസ്റ്റിലായത് നാട്ടിലെ പൊതു പ്രവർത്തകൻ

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ തീ കൊളുത്തിയ സംഭവത്തിൽ അറസ്റ്റിലാകുന്നത് നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകൻ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്‍റണിയെ കൊലപ്പെടുത്തിയ കേസിലാണ് പൊതുപ്രവർത്തകൻ കൂടിയായ അയൽവാസി വെട്ടിയാങ്കൽ സജി എന്ന തോമസ് അറസ്റ്റിലാകുന്നത്. 

മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് സജി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 23നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചിന്നമ്മയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണം മോഷ്‌ടിക്കാൻ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയത്. ഈ സമയത്ത് ചിന്നമ്മ വീടിനു പുറത്ത് തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ച പ്രതിയോട് ചിന്നമ്മ വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു. 

തുടർന്ന് അടുക്കളയിലേക്ക് വെള്ളം എടുക്കാൻ പോയ ചിന്നമ്മയെ പിന്നിലൂടെയെത്തിയ പ്രതി അടുക്കളവാതിക്കൽ കിടന്നിരുന്ന കൊരണ്ടി പലകകൊണ്ട് പിന്നിലൂടെയെത്തി അടിക്കുകയും ചെയ്‌തു. അടികൊണ്ട് തലപൊട്ടി രക്തം ചീറ്റിയ ചിന്നമ്മ നിലവിളിക്കുകയും മേശപ്പുറത്ത് കിടന്ന കറിക്കത്തികൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്ക് ബെൽറ്റായ പ്രതി ചിമ്മമ്മയെ പ്രതിരോധിച്ച് നിലത്ത് കിടന്ന വാക്കത്തിയുടെ മാടുകൊണ്ട് വെട്ടി വീഴ്ത്തുകയുമായിരുന്നു. 

നിലവിളിച്ച ചിന്നമ്മയുടെ കഴുത്തിലും പുക്കിൾ ഭാഗത്തും കൈകളിലും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്‌തു. തുടർന്ന് സമീപത്െ മുറിയിൽ നിന്നും ബ്ലാങ്കറ്റും തുണികളും കൊണ്ടിട്ട് ഗ്യാസ് സിലിണ്ടറിന്‍റെ ഹോസ് കട്ട് ചെയ്‌ത് തീ കൊളുത്തുകയുമായിരുന്നു. തുണിയിൽ തീ പിടിച്ചതും ചിന്നമ്മ ജീവനായി കേഴുന്നുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു. 

കത്തിക്കുന്നതിനു മുമ്പ് ചിന്നമ്മയുടെ കഴുത്തിൽ കിടന്ന മാലയും കൈകളിലെ വളകളും ഊരിയെടുത്ത്. ഇത് പണയം വച്ച് കിട്ടിയ 125000 രൂപയുമായി നാടു വിട്ടു പോകാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടിലെ കമ്പത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി പിടിക്കപ്പെടുന്നത്. കട്ടപ്പന ഡിവൈഎസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കമാണ് പ്രതിയെ അതിവേഗം പിടികൂടൂന്നതിനു സഹായകമായത്. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light