പൂനെ: അത്താഴം കഴിക്കുന്നതിനിടെ പുള്ളിപ്പുലി വീടിനുള്ളിൽ. പൂനെയിലെ പിമ്പൽവാഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുകാർ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുലി വീടിനുള്ളിലെത്തിയത്. പുലിയെ കണ്ട് വീട്ടുകാർ നിലവിളിച്ചു. ഇതോടെ പുലി പുറത്തേക്ക് പോകുകയായിരുന്നുവെന്ന് ഇവർ പറയുന്നു.
കർഷകനായ വിലാസ് റായ്ക്കറുടെ വീട്ടിലാണ് രാത്രി അപ്രതീക്ഷിതമായി പുലി എത്തിയത്. ടെലിവിഷനിൽ പരിപാടി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു കുടുംബാംഗങ്ങൾ. പുലിയെ കണ്ടതും വീട്ടുകാർ അലറി കരഞ്ഞു.
ഇതിനിടെ പുലി തനിയെ പുറത്തേക്ക് പോയി. ഭയന്നു പോയ തങ്ങൾക്ക് ഏറെ നേരത്തിനു ശേഷമാണ് സാധാരണ രീതിയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു. കരിമ്പിൻപാടങ്ങൾക്കും മുന്തിരി തോട്ടങ്ങൾക്കും ഇടയിലാണ് ഇവരുടെ വീട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
 
 
 
 
 
 
 

 
Post A Comment: