തൃശൂർ: അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊന്നു. തൃശൂർ ചേർപ്പിലാണ് സംഭവം നടന്നത്. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62), മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അയൽവാസി വേലപ്പനുമായി ഉണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു.
കത്തിയുമായി എത്തിയ വേലപ്പൻ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടൻ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയെ ചേർപ്പ് പൊലീസ് പിടികൂടി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

Post A Comment: