മലപ്പുറം: നാലു വയസുകാരനെ തെരുവുനായ കടിച്ചു കീറി. താനാളൂരിൽ റഷീദ്- റസിയ ദമ്പതികളുടെ മകൻ റിസ്‌വാനെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ ശരീരത്തിൽ 40ൽ അധികം മുറിവുകളുണ്ട്. വീടിനു പരിസരത്തു വച്ചാണ് കുട്ടിക്ക് കടിയേറ്റത്.
കൂട്ടമായെത്തിയ ആറ് നായ്ക്കൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയോട്ടിയിൽ അടക്കം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ തിരൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
 
 
 
 
 
 
 

 
Post A Comment: