www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്‌ടാവ് അറസ്റ്റിൽ

Share it:



ഇടുക്കി: സംസ്ഥാനത്തെ വിറപ്പിച്ച അന്തർ സംസ്ഥാന മോഷ്‌ടാവിനെ തീർഥാടക വേഷത്തിലെത്തിയ പൊലീസ് സംഘം ഒളിയിടത്തിൽ നിന്നും സാഹസികമായി പൊക്കി. പീരുമേട് ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് തമിഴ്നാട്ടിൽ നിന്നും കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടിയത്.   തിരുവനന്തപുരം സ്വദേശിയായ കൊമ്പു ഷിബു എന്നറിയപ്പെടുന്ന ഷിബു സാമുവലാണ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്. 

കേരളത്തിലും തമിഴ്‌നാട്ടിലുമായി 31 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കുമളി പൊലീസ് സ്റ്റേഷനില്‍ നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇവിടെ നിന്നും മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ച് അങ്കമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 15,000 രൂപയും ഒന്‍പതു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും മറ്റും മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

വിവിധ മേല്‍വിലാസങ്ങളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം താമസിച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്. വീടുകളുടെ മുന്‍-പിന്‍ വാതിലുകള്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്ന് മോഷണം നടത്തി മോഷണ മുതലുമായി അയല്‍ സംസ്ഥാനത്തേക്കു കടക്കുന്നതായിരുന്നു പ്രതിയുടെ രീതി. തിരുവനന്തപുരം- 17, ഇടുക്കി- ആറ്, പത്തനംതിട്ട അഞ്ച്, കൊല്ലം- രണ്ട്, കോട്ടയം- ഒന്ന് എന്നിങ്ങനെ വിവിധ ജില്ലകളിലായി പ്രതിക്കെതിരെ 31 ഓളം കേസുകള്‍ ഉള്ളതായും വിവിധ കോടതികളിലായി വാറണ്ടുകള്‍ നിലനില്‍ക്കുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതം നയിച്ച് വന്നിരുന്ന പ്രതി തമിഴ്‌നാട്ടിലുള്ള ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തീര്‍ഥാടക വേഷത്തില്‍ അന്വേഷണസംഘം ഏര്‍വാടിയില്‍ എത്തി പ്രതിയെ പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന പ്രതി മറ്റൊരു ഭവനഭേദനതിനുള്ള ആയുധങ്ങളും കരുതി കേരളത്തിലേക്കുള്ള കടന്നു മോഷണം നടത്താനുള്ള തയാറെടുപ്പിനിടയാണ് പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്.

ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്‍റെ നിര്‍ദ്ദേശാനുസരണം പീരുമേട് ഡിവൈ.എസ്.പി. ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ കുമളി സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്‍റണി, സബ് ഇന്‍സ്‌പെക്റ്റര്‍ നിഖില്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ സുബൈര്‍, സി.പി.ഒമാരായ സലില്‍, സാദിക്ക്, ജോജി, സിജോ സെബാസ്റ്റ്യന്‍, രമേഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

ലിഫ്റ്റിൽ കയറിയ കുട്ടിയെ വളർത്തു നായ കടിച്ചു 

ലക്‌നൗ: സ്‌കൂളിലേക്ക് പോകാനായി അമ്മയ്ക്കൊപ്പം ലിഫ്റ്റിൽ കയറിയ കുട്ടിയുടെ കൈ നായ കടിച്ചു പറിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. ഇവിടുത്തെ പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകാനായി അമ്മയ്ക്കൊപ്പമാണ് കുട്ടി ലിഫ്റ്റിൽ ക‍യറിയത്.

ഇതേ ലിഫ്റ്റിൽ മറ്റൊരാൾ വളർത്തു നായയുമായി കയറിയിരുന്നു. ലിഫ്റ്റിന്‍റെ വാതിൽ അടഞ്ഞതോടെ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ലിഫ്റ്റിനുള്ളിലായതിനാൽ ഓടി രക്ഷപെടാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പ്പെടുത്തു. 

കുട്ടിയെ നായ ആക്രമിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടിയുടെ കൈയിലാണ് നായയുടെ കടിയേറ്റത്. നായയെ ലിഫ്റ്റിൽ കയറ്റുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Idukki

Post A Comment: