ഇടുക്കി: ജില്ലയെ തേടി കോടി ഭാഗ്യം. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എഫ്.എഫ്-24 ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിലാണ് ജില്ലയ്ക്ക് ആദ്യ രണ്ട് സമ്മാനങ്ങൾ ലഭിച്ചത്. കട്ടപ്പനയിൽ വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത്.
കട്ടപ്പനയിലെ മഹാദേവ ലോട്ടറി ഏജന്‍സിയില്‍ നിന്നും ചില്ലറ വില്‍പ്പനയ്ക്കായി അണക്കര സ്വദേശി വാങ്ങിയ എഫ്.എന്‍.458063 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം ലഭിച്ചിരിക്കുന്നത് അടിമാലിയില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ്. അതേസമയം ആരാണ് രണ്ട് ഭാഗ്യവാൻമാരെന്ന വിവരം പുറത്തു വന്നിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
 
 
 
 
 
 
 

 
Post A Comment: