www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അധ്യാപികയോട് ഐ ലൗ യു പ്രയോഗം; വിദ്യാർഥികൾക്കെതിരെ കേസ്

Share it:



ലക്‌നൗ: യുവ അധ്യാപികയോട് പ്രണയാഭ്യർഥന നടത്തിയ പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. മൂന്നു പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

പതിവായി അധ്യാപികയെ ശല്യം ചെയ്യുകയും പ്രണയാഭ്യർഥന നടത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവക്കുകയും ചെയ്‌തതോടെയാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.

വീഡിയോയിൽ വിദ്യാർഥികൾ അധ്യാപികയെ ജാൻ (എന്‍റേത്) എന്ന് അഭിസംബോധന ചെയ്യുന്നതും ‘ഐ ലവ് യു’ എന്നു പറയുന്നതും കേൾക്കാം. ആഴ്‌ച്ചകളായി ഇവർ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് അധ്യാപിക പരാതി നൽകിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അധ്യാപിക സ്‌കൂളിലേക്ക് എത്തുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴുമെല്ലാം ഇവരെ കണ്ടിരുന്നുവെന്നും പല തവണ ഇവർ അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു എന്നും പരാതിയിൽ പറയുന്നു.

വിദ്യാർഥികളുടെ രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചെങ്കിലും അവർ വിഷയത്തിൽ വേണ്ടത്ര ​ഗൗരവം കാണിച്ചില്ലെന്നും അധ്യാപിക അറിയിച്ചതായി പൊലീസ് ഓഫീസർ പറഞ്ഞു. സെക്ഷൻ 354 (സ്ത്രീകളുടെ അന്തസിനെ മുറിവേൽപിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തി അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), ഐപിസി 500 (അപകീർത്തിപ്പെടുത്തൽ), ഐടി നിയമത്തിലെ ഒരു വകുപ്പ് എന്നിവ പ്രകാരമാണ് വിദ്യാർഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കിത്തോർ സർക്കിൾ ഓഫീസർ സുചിത സിംഗ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കൊതുകു കടിച്ചു; യുവാവ് നാല് മാസം കോമയിൽ 

ബെർലിൻ: കൊതുകു കടിക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാൽ കൊതുകു കടിയേറ്റ് ഒരാൾ നാല് മാസത്തോളം കോമയിൽ കിടന്നാലോ. ജർമനിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്. 27 വയസുള്ള സെബാസ്റ്റ്യൻ റോച്ച്‌സ്കെ എന്നയാൾക്കാണ് ഈ ദുർഗതിയുണ്ടായത്. കഴിഞ്ഞ വർഷമാണ് ഇയാളെ കൊതുകു കടിച്ചത്. 

ജർമനയിലെ റോഡർമാർക്കിൽ താമസിക്കുന്ന ഇയാളെ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ എന്നറിയപ്പെടുന്ന കൊതുകാണ് കടിച്ചത്. ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നതാണ് ഇത്തരം കൊതുകുകൾ. ഈ കൊതുകിന്‍റെ കടി ഏറ്റതിനു ശേഷം ബ്ലഡ് പോയിസണിങ് സംഭവിച്ചതാണ് സെബാസ്റ്റ്യനെ കുഴപ്പത്തിലാക്കിയത്. ശക്തമായ പനിയും ബാധിച്ചു. ഇപ്പോൾ ശുചിമുറിയിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇടതു തുടയിൽ പഴുപ്പു നിറഞ്ഞ മുഴയും പ്രത്യക്ഷപ്പെട്ടു. 

പിന്നാലെ നാല് മാസത്തോളം നീണ്ട കോമാ സ്റ്റേജിലേക്ക് പോയി. കരൾ, കിഡ്‌നി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് തകരാറും സംഭവിച്ചു. ഡോക്‌ടർമാർ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെ 30 ഓളം ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചു മാറ്റി. എന്തായാലും ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്‍റെ സന്തോഷത്തിലാണ് സെബാസ്റ്റ്യൻ. 


Share it:

National

Post A Comment: