www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

10 വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; 17 കാരൻ അറസ്റ്റിൽ

Share it:



റാഞ്ചി: പത്തുവയസുകാരിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിൽ 17 കാരൻ അറസ്റ്റിൽ. ചത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. 

ശനിയാഴ്ച്ചയാണ് പെൺകുട്ടിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പീഡന ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. ക്രൂരമായ ബലാത്സംഗത്തിനു ശേഷം പ്രതി കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.  

തുടർന്ന് കുട്ടിയെ വീട്ടിനുള്ളിൽ തന്നെ കെട്ടിത്തൂക്കി. പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അശ്ലീല വീഡിയോ കണ്ട ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനം നടത്തുകയായിരുന്നു. പെൺകുട്ടി ഇക്കാര്യം പുറത്തു പറയുമെന്ന് പറഞ്ഞതോടെയാണ് കൊലപാതകം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കൊതുകു കടിച്ചു; യുവാവ് നാല് മാസം കോമയിൽ 

ബെർലിൻ: കൊതുകു കടിക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാൽ കൊതുകു കടിയേറ്റ് ഒരാൾ നാല് മാസത്തോളം കോമയിൽ കിടന്നാലോ. ജർമനിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്. 27 വയസുള്ള സെബാസ്റ്റ്യൻ റോച്ച്‌സ്കെ എന്നയാൾക്കാണ് ഈ ദുർഗതിയുണ്ടായത്. കഴിഞ്ഞ വർഷമാണ് ഇയാളെ കൊതുകു കടിച്ചത്. 

ജർമനയിലെ റോഡർമാർക്കിൽ താമസിക്കുന്ന ഇയാളെ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ എന്നറിയപ്പെടുന്ന കൊതുകാണ് കടിച്ചത്. ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നതാണ് ഇത്തരം കൊതുകുകൾ. ഈ കൊതുകിന്‍റെ കടി ഏറ്റതിനു ശേഷം ബ്ലഡ് പോയിസണിങ് സംഭവിച്ചതാണ് സെബാസ്റ്റ്യനെ കുഴപ്പത്തിലാക്കിയത്. ശക്തമായ പനിയും ബാധിച്ചു. ഇപ്പോൾ ശുചിമുറിയിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇടതു തുടയിൽ പഴുപ്പു നിറഞ്ഞ മുഴയും പ്രത്യക്ഷപ്പെട്ടു. 

പിന്നാലെ നാല് മാസത്തോളം നീണ്ട കോമാ സ്റ്റേജിലേക്ക് പോയി. കരൾ, കിഡ്‌നി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് തകരാറും സംഭവിച്ചു. ഡോക്‌ടർമാർ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെ 30 ഓളം ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചു മാറ്റി. എന്തായാലും ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്‍റെ സന്തോഷത്തിലാണ് സെബാസ്റ്റ്യൻ. 

Share it:

Crime

Post A Comment: