www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ കരടി ആക്രമണം; രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരുക്ക്

Share it:



ഇടുക്കി: തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് നേരെ കരടി ആക്രമണം. വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസമാണ് തൊഴിലാളി സ്ത്രീകളെ കരടി ആക്രമിച്ചത്. അരണക്കല്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ സരസ്വതി (30), ലക്ഷ്മി (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്.  

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.20നാണ് സംഭവം നടന്നത്. തേയിലത്തോട്ടത്തില്‍ കൊളുന്തു നുള്ളുന്നതിനിടെ സരസ്വതി വെള്ളം കുടിക്കുന്നതിനായി ജോലി ചെയ്‌തിരുന്ന സ്ഥലത്തു നിന്നും മുകളിലേക്ക് കയറി. ഇവിടെ പതുങ്ങിയിരുന്ന കരടി സരസ്വതിയെ ആക്രമിക്കുകയായിരുന്നു. 

ഇടതുകൈയിലാണ് കരടിയുടെ കടിയേറ്റത്. തലയിലുണ്ടായിരുന്ന കൊളുന്തു ചാക്ക് കരടിയുടെ തലയില്‍ ഇട്ട് സരസ്വതി ഓടി മാറി. ഇതോടെ താഴേക്ക് ഓടിയെത്തിയ കരടി ലക്ഷ്മിയെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

Share it:

Idukki

Mostreaded

Post A Comment: