www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പെൺകുട്ടിക്ക് പീഡനം; കണ്ടക്റ്ററും ടാക്‌സി ഡ്രൈവറും അറസ്റ്റിൽ

Share it:



ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. സ്വകാര്യ ബസിലെ കണ്ടക്റ്റർ ഭരണിക്കാവ് സ്വദേശി അരുൺ, ടാക്‌സി ഡ്രൈവർ മനുമോഹൻ എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അരുൺ പ്രണയം നടിച്ചാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തായ മനുമോഹനും കുട്ടിയെ കൈമാറുകയായിരുന്നു.  

വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ആനയടിയിൽ നിന്നും അരുണിനെയും കുമ്പഴയിൽ നിന്നും മനുമോഹനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒന്നാം പ്രതിയായ അരുൺ നൂറനാട്, വള്ളിക്കുന്നും സ്റ്റേഷനുകിൽ പോക്‌സോ അടക്കമുള്ള കേസുകളിൽ പ്രതിയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു 

ഇടുക്കി: പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മുക്കനോലിൽ ജെനീഷ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വെട്ടേറ്റത്. 

മദ്യപിച്ചെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവ് തമ്പിയെയും മർദിച്ചിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വാക്കത്തി കൈയിൽ കൊണ്ടാണ് ജെനീഷിനു മുറിവേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. 


Share it:

Crime

Post A Comment: