www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; കശാപ്പും വിൽപ്പനയും നിരോധിച്ചു

Share it:



ഇടുക്കി: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി കണ്ടെത്തിയത്. ഇതേ തുടർന്ന് പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയാക്കി. 

രോഗ ബാധിത മേഖലയിൽ പന്നി കശാപ്പും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും. കർഷകർക്ക് നഷ്‌ട പരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.  

മേഖലക്കുള്ളിലുള്ള പന്നികളെ അവിടെ തന്നെ നിലനിർത്താനാണ് നിർദേശം. ഇവിടെ പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ശിക്ഷാർഹമാണ്. രോഗം ബാധിച്ച ഇടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു 

ഇടുക്കി: പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മുക്കനോലിൽ ജെനീഷ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വെട്ടേറ്റത്. 

മദ്യപിച്ചെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവ് തമ്പിയെയും മർദിച്ചിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വാക്കത്തി കൈയിൽ കൊണ്ടാണ് ജെനീഷിനു മുറിവേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. 


Share it:

Idukki

Mostreaded

Post A Comment: