www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഭർത്താവിന് ലോട്ടറിയടിച്ച 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി

Share it:



ബാങ്കോക്ക്: ഭർത്താവിന് ലോട്ടറിയടിച്ചു കിട്ടിയ 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി. തായ്‌ലാൻഡിൽ നിന്നാണ് വാർത്ത പുറത്തു വരുന്നത്. മണിത്ത് എന്നയാളുടെ ഭാര്യയാണ് മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പണവുമായി ഒളിച്ചോടിയത്. ആറ് മില്യണ്‍ ബട്ട് (1.3 കോടി രൂപ) ആണ് മണിത്തിന് ലോട്ടറി അടിച്ചത്. സമ്മാനത്തുക നല്‍കുന്ന പരിപാടിക്കിടെയാണ് ഭാര്യ അങ്കണാറത്ത് കാമുകനോപ്പം ഒളിച്ചോടിയത്.

26 വര്‍ഷമായി മണിത്തും അങ്കണാറത്തും ഒന്നിച്ച് ജീവിക്കുന്നു. മൂന്ന് കുട്ടികളുമുണ്ട്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവര്‍ വിവാഹിതരല്ലെന്ന് പൊലീസ് പറഞ്ഞു. സമ്മാനത്തുക നല്‍കുന്ന പരിപാടിയില്‍ അപരിചിതനായ ഒരാള്‍ പരിപാടിക്ക് എത്തിയിരുന്നു. ഇത് ആരാണെന്ന് മണിത്ത് ചോദിച്ചപ്പോള്‍ ഒരു അകന്ന ബന്ധുവാണെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പണവുമായി അങ്കണാറത്ത് മുങ്ങിയത്.

സമ്മാനമായി ലഭിച്ച തുകയുടെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കാനും ബാക്കി കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുമാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലാ ആഗ്രഹങ്ങളും കാറ്റില്‍പ്പറത്തിയാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത്.

ഭാര്യയുടെ ഈ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. എന്നാല്‍ മകന് ഇക്കാര്യം അറിയാമായിരുന്നു. ഒളിച്ചോടി മണിക്കൂറുകള്‍ക്കകം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പണം തിരികെ വാങ്ങാനോ അതിനായി നിയമപരമായി നീങ്ങാനോ സാധിക്കില്ലെന്നാണ് പൊലീസ് വാദം. എന്തായാലും ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

യുവാവിനെ നാല് യുവതികൾ ചേർന്ന് പീഡിപ്പിച്ചു 

ജലന്ധർ: യുവാവിനെ നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. വിവാഹിതനും ഫാക്റ്ററി തൊഴിലാളിയുമായ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. 20 വയസ് തോന്നിപ്പിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവാവിന്‍റെ പരാതി. പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിനു സമീപത്തു നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയത്. 

വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഒരു വിലാസത്തെ കുറിച്ച് ചോദിച്ചാണ് യുവതികൾ എത്തിയത്. രാസവസ്‌തു തളിച്ച് കാഴ്ച്ച മറച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് മയക്കുമരുന്നു നൽകിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം ഓരോരുത്തർ ഊഴമിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചിലർ ക്രൂരമായിട്ടാണ് തന്നെ പീഡിപ്പിച്ചത്. വേദന കൊണ്ട് പുളഞ്ഞുപോയി. 

പിന്നീട് പുലർച്ചെ മൂന്നോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികൾ മദ്യ ലഹരിയിലായിരുന്നുവെന്നും അവർ പരസ്പരം ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും യുവാവ് പറ‍യുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light