ഇൻഡോർ: യുടൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ച യുവാവ് വയറിളക്കം വന്ന് മരിച്ചു. മധ്യപ്രദേശിലെ സ്വർണബാഗ് കോളനിയിൽ താമസിക്കുന്ന ധർമേന്ദ്ര കൊറോല (30)യാണ് മരിച്ചത്. കൈവേദന മാറാൻ യുടൂബിൽ കണ്ട വീഡിയോ നോക്കിയാണ് ജ്യൂസ് ഉണ്ടാക്കിയത്. ഒരു അപകടത്തിൽ യുവാവിന്‍റെ കൈക്ക് പരുക്കേറ്റിരുന്നു.
പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് യുടൂബിൽ കൈവേദനയ്ക്ക് പരിഹാരമായി ജ്യൂസ് കുടിച്ചാൽ മതിയെന്ന വീഡിയോ കണ്ടത്. കാട്ടിൽ കാണുന്ന ഒരു പഴം ഉപയോഗിച്ച് ജ്യൂസ് കുടിക്കാനായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.
തുടർന്ന് പലയിടത്തും അന്വേഷിച്ച് ഈ ഫലം കണ്ടെത്തി. ജ്യൂസ് ഉണ്ടാക്കി കുടിച്ചതിനു പിന്നാലെ ശർദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
15 കാരിയെ സ്വന്തം കാമുകനു കെട്ടിച്ചുകൊടുത്തു; അമ്മ അറസ്റ്റിൽ
പൂനെ: പ്രായപൂർത്തിയാകാത്ത മകളെ നിർബന്ധിച്ചു കാമുകനു കല്യാണം കഴിച്ചുകൊടുത്ത അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. 36 കാരിയായ യുവതിയാണ് 15 വയസുള്ള മകളെ 28 കാരനായ കാമുകനു വിവാഹം കഴിച്ചുകൊടുത്തത്. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് 15 കാരി സുഹൃത്തിനോട് വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇവർ കുട്ടിയെ നിർബന്ധിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. യുവതിയുടെ അകന്ന ബന്ധുകൂടിയാണ് കാമുകൻ. പ്രണയത്തിലായതോടെ യുവാവും യുവതിയും മകളും ഒരുമിച്ചായിരുന്നു താമസം. തുടർന്ന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് കാമുകൻ 15 കാരിയെ വിവാഹം കഴിച്ചു.
Post A Comment: