കോഴിക്കോട്: ആൺകുട്ടികളും പെൺകുട്ടികളും അടക്കം അഞ്ചോളം പേരെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശേരി സ്വദേശി അബ്ദുൾ നാസറിനെയാണ് ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് ഇയാൾ വിദ്യാർഥികളെ പീഡിപ്പിച്ചതായി കണ്ടെത്തിയത്.
വിദ്യാർഥികളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികൾ സ്കൂളിൽ അധ്യാപകന്‍റെ പീഡനത്തിന് ഇരയായതായി മനസിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എലത്തൂർ സ്റ്റേഷനിലാണ് ഇയാളുള്ളത്.
ഇയാളെ വൈദ്യപരിശോധനക്കായി ഹാജരാക്കും. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കുട്ടികളെ കൗൺസിലിംഗ് നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ചൈൽഡ് ലൈനുമായി പൊലീസ് ബന്ധപ്പെടുന്നുണ്ട്. സ്‌കൂളിൽ വച്ചു തന്നെയാണ് അധ്യാപകൻ പീഡിപ്പിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
ലിഫ്റ്റിൽ കയറിയ കുട്ടിയെ വളർത്തു നായ കടിച്ചു
ലക്‌നൗ: സ്‌കൂളിലേക്ക് പോകാനായി അമ്മയ്ക്കൊപ്പം ലിഫ്റ്റിൽ കയറിയ കുട്ടിയുടെ കൈ നായ കടിച്ചു പറിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. ഇവിടുത്തെ പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകാനായി അമ്മയ്ക്കൊപ്പമാണ് കുട്ടി ലിഫ്റ്റിൽ കയറിയത്.
ഇതേ ലിഫ്റ്റിൽ മറ്റൊരാൾ വളർത്തു നായയുമായി കയറിയിരുന്നു. ലിഫ്റ്റിന്‍റെ വാതിൽ അടഞ്ഞതോടെ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ലിഫ്റ്റിനുള്ളിലായതിനാൽ ഓടി രക്ഷപെടാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പ്പെടുത്തു.
കുട്ടിയെ നായ ആക്രമിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടിയുടെ കൈയിലാണ് നായയുടെ കടിയേറ്റത്. നായയെ ലിഫ്റ്റിൽ കയറ്റുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: