www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോയമ്പത്തൂർ സ്ഫോടനം; പാലക്കാട് എൻഐഎ റെയിഡ്

Share it:



പാലക്കാട്: കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയിഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പുലർച്ചെ പരിശോധന നടന്നത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്‍റുകളും പിടിച്ചെടുത്തു.  

ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്‍റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്‌ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. 

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇന്ന് വ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു.  ഇതിന്‍റെ ഭാഗമായാണ് പാലക്കാട്ടും പരിശോധനയുണ്ടായത്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു 

ഇടുക്കി: പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മുക്കനോലിൽ ജെനീഷ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വെട്ടേറ്റത്. 

മദ്യപിച്ചെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവ് തമ്പിയെയും മർദിച്ചിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വാക്കത്തി കൈയിൽ കൊണ്ടാണ് ജെനീഷിനു മുറിവേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. 


Share it:

Kerala

Post A Comment: