www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1502) Idukki (1494) Crime (1271) National (1139) Entertainment (803) Viral (405) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആനയെ തളക്കുന്നതിനെ ചൊല്ലി തർക്കം; യുവാവ് കൊല്ലപ്പെട്ടു

Share it:



ഇടുക്കി: ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സവാരി കേന്ദ്രത്തിലെ യുവാവിനെ സഹ പ്രവർത്തകൻ കൊലപ്പെടുത്തി. ഇടുക്കി മൂന്നാറിലാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി ബിമൽ ആണ് (32) കൊല്ലപ്പെട്ടത്. 

ഇയാൾക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മൂന്നാർ മാട്ടുപെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

യുവാവിനെ നാല് യുവതികൾ ചേർന്ന് പീഡിപ്പിച്ചു 

ജലന്ധർ: യുവാവിനെ നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. വിവാഹിതനും ഫാക്റ്ററി തൊഴിലാളിയുമായ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. 20 വയസ് തോന്നിപ്പിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവാവിന്‍റെ പരാതി. പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിനു സമീപത്തു നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയത്. 

വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഒരു വിലാസത്തെ കുറിച്ച് ചോദിച്ചാണ് യുവതികൾ എത്തിയത്. രാസവസ്‌തു തളിച്ച് കാഴ്ച്ച മറച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് മയക്കുമരുന്നു നൽകിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം ഓരോരുത്തർ ഊഴമിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചിലർ ക്രൂരമായിട്ടാണ് തന്നെ പീഡിപ്പിച്ചത്. വേദന കൊണ്ട് പുളഞ്ഞുപോയി. 

പിന്നീട് പുലർച്ചെ മൂന്നോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികൾ മദ്യ ലഹരിയിലായിരുന്നുവെന്നും അവർ പരസ്പരം ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും യുവാവ് പറ‍യുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 


Share it:

Idukki

Post A Comment: