പറന്നുയർന്ന വിമാനത്തിന്‍റെ ഡോർ തുറക്കാൻ ശ്രമിച്ച് യാത്രക്കാരി. സൗത്ത് വെസ്റ്റ് എയർലൈൻസിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിമാനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാകുമെന്ന് ഭയന്ന് പൈലറ്റ് വിമാനം അടിയന്തിരമായി താഴെയിറക്കി. 37000 അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെയായിരുന്നു യാത്രക്കാരിയുടെ പരാക്രമം.
വിമാനത്തിന്‍റെ വാതിൽ തുറക്കാൻ യേശു തന്നോട് പറഞ്ഞെന്നായിരുന്നു യുവതിയുടെ വിചിത്ര വാദം. തുടർന്ന് വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം നടത്തി. ഒഹായോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ യാത്രക്കാരിയാണ് വിമാനത്തിനുള്ളില്‍ ഇത്തരത്തില്‍ പെരുമാറിയത്.
വിമാനം പറന്നുയര്‍ന്നത് മുതല്‍ വിമാന വാതില്‍ തുറക്കാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി യുവതി ഫ്‌ലൈറ്റ് അറ്റന്‍ഡുകളെ ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചിരുന്നു. 34 -കാരിയായ എലോം അഗ്ബെഗ്നിനൂ എന്ന യുവതിയാണ് വിമാനത്തിലെ യാത്രക്കാര്‍ക്ക് മുഴുവന്‍ ഭീഷണിയായി മാറിയത്.
വിമാനത്തിന്‍റെ സൈഡ് ഡോര്‍ തുറക്കാനുള്ള ശ്രമത്തില്‍ നിന്നും യുവതിയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡറുകളില്‍ ഒരാളെ ഇവര്‍ തള്ളിയിട്ടു. എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യാത്രക്കാരന്‍റെ തുടയില്‍ ഇവര്‍ കടിച്ചു.
ഒടുവില്‍ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റില്‍ റോക്കിലെ ബില്ല് ആൻഡ് ഹിലാരി ക്ലിന്‍റണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കി. പിന്നീട് ഇവരെ പൊലീസിനെ കൈമാറി. യേശു തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇങ്ങനെ ഒരു കാര്യം ചെയ്‌തത് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മറുപടി. ഒടുവില്‍ മൂന്നര മണിക്കൂര്‍ കൊണ്ട് തീരേണ്ട യാത്ര ആറ് മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
 
 
 
 
 
 
 

 
Post A Comment: