www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടിക്കൊണ്ടിരുന്ന കാറിൽ മരക്കൊമ്പ് തുളച്ചു കയറി

Share it:



ഇടുക്കി: കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലേക്ക് തുളച്ചു കയറി. കുട്ടി അടക്കം കാർ യാത്രികരായ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി നെടുങ്കണ്ടത്താണ് അപകടം ഉണ്ടായത്. രാജാക്കാട്ടിൽ നിന്നും ഏലപ്പാറയിലേക്ക് പുറപ്പെട്ട വെട്ടുപറമ്പിൽ മനോജും കുടുംബവുമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. 

കനത്ത മഴയെ തുടർന്ന് ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിന്‍റെ മുൻ ഗ്ലാസ് തുളച്ച് ഉള്ളിലേക്ക് വരികയായിരുന്നു. മുന്‍ സീറ്റില്‍ മനോജും ഭാര്യ വിജിയുമായിരുന്നു ഉണ്ടായിരുന്നത്. 

വിജിയുടെ മടിയിലിരിക്കുകയായിരുന്ന ഇവരുടെ മകനെ മിനിറ്റുകള്‍ക്കു മുമ്പാണ് പുറകിലുളള സീറ്റിലേക്ക് മാറ്റി ഇരുത്തിയത്. ഗ്ലാസ് തുളച്ച് അകത്തു വന്ന മരകൊമ്പ് മനോജിരുന്ന സീറ്റിലും ദേഹത്തുമായി മുട്ടി നില്‍ക്കുകയായിരുന്നു. നെടുങ്കണ്ടം എസ്.എച്ച്.. ബിനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി  വേണ്ടനടപടികള്‍ സ്വീകരിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Idukki

Mostreaded

Post A Comment: