www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1897) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അധ്യാപിക പരസ്യമായി കള്ളിയെന്ന് വിളിച്ചു; വിദ്യാർഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്നും ചാടി

Share it:



ചെന്നൈ: പത്താം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. അധ്യാപിക കള്ളി എന്നു വിളിച്ചതിനെ തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചത്. പരുക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സ്‌കൂളിലെ പരിപാടിക്കിടെ ഫോൺ ഉപയോഗിച്ചതിന് വിദ്യാർഥിനിയെ അധ്യാപിക ശകാരിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമം.  സംഭവത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനു മുമ്പ് കാരണം വിശദീകരിച്ച് പെൺകുട്ടി പകർത്തിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. സ്‌കൂളിലെ പരിപാടിക്കിടെ മറ്റൊരു പെൺകുട്ടി പരിപാടിയുടെ വീഡിയോ ഫോണിൽ എടുക്കാമോയെന്ന് ചോദിച്ചു.

ആദ്യം നിരസിച്ചെങ്കിലും പിന്നീട് വീഡിയോ എടുക്കുകയായിരുന്നു. ഇതാണ് അധ്യാപിക കണ്ടത്. മറ്റൊരു കുട്ടി നിർബന്ധിച്ചതിനാലാണ് വീഡിയോ പകർത്തിയതെന്ന് പറഞ്ഞിട്ടും അധ്യാപിക ചെവിക്കൊണ്ടില്ല. എല്ലാവരുടെയും മുന്നിൽവച്ച് കള്ളിയെന്ന് വിളിക്കുകയും ചെയ്‌തു. ഇത് വിഷമിപ്പിച്ചെന്നും വിദ്യാർഥിനി വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5



Share it:

National

Post A Comment: