ഇടുക്കി: ഏലം സ്റ്റോർ നിർമാണത്തിനിടെ എക്സ്റ്റൻഷൻ ബോക്‌സിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഉപ്പുതറ ഒൻപതേക്കർ കാലാമുരിങ്ങയിൽ കെ.വി. ആഗസ്തിയുടെ മകൻ ആൽവിൻ (28) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. വണ്ടൻമേട് ചേറ്റുകുഴിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ സ്റ്റോർ നിർമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സ്റ്റോറിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി വലിച്ച എക്സ്റ്റന്‍ഷന്‍ ബ്ലോക്‌സില്‍ നിന്നും യുവാവിനു വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവർ ഉടന്‍ തന്നെ ഇയാളെ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച നടത്തും. ആൻസിയാണ് അമ്മ. മാർട്ടിൻ സഹോദരനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി.
മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
Post A Comment: