www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സന്നിധാനത്ത് കതിന നിറക്കുന്നതിനിടെ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Share it:


ശബരിമല: സന്നിധാനത്ത് വെടിവമരുന്നിനു തീ പിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കതിന നിറക്കുന്നതിനിടെയായിരുന്നു അപകടം. മാളികപുറത്തിന് സമീപത്താണ് അപകടം നടന്നത്. 

നിറക്കുന്നതിനിടെ കതിന പൊട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചെങ്ങന്നൂര്‍ സ്വദേശികളായ ജയകുമാര്‍. അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ അശുപത്രിയിലേക്ക് മാറ്റി. പരിക്ക് നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അരയ്ക്ക് താഴെയാണ് പരിക്കേറ്റത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

റോഡിലൂടെ വലിച്ചിഴച്ചത് 20 കിലോമീറ്റർ; യുവതി നേരിട്ടത് കൊടും ക്രൂരത

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷി. യുവതിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച കാർ 20 കിലോമീറ്ററോളം ദൂരം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായി സംഭവം കണ്ടു നിന്ന ദീപക് ദഹിയ വെളിപ്പെടുത്തി. അഞ്ജലി സിങ് എന്ന 20 കാരിയാണ് അപകടത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ ഇല്ലാതെ നഗ്നമായി റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ജലി ഓടിച്ച സ്‌കൂട്ടറിൽ യുവാക്കൾ ഓടിച്ച കാർ ഇടിക്കുകയും അഞ്ജലി കാറിൽ കുരുങ്ങിക്കിടക്കുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഒന്നര മണിക്കൂറോളമാണ് പെണ്‍കുട്ടിയെയും വലിച്ചിഴച്ചുകൊണ്ടുപോയത്. പുലര്‍ച്ചെ 3.20 ഓടെയായിരുന്നു അപകടം. വലിയൊരു ശബ്ദം കേട്ടാണ് നോക്കിയത്. വാഹനത്തിന്‍റെ ടയര്‍ പൊട്ടിയതായിരിക്കുമെന്നാണ് കരുതിയത്. 

എന്നാല്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വാഹനത്തില്‍ കുരുങ്ങിയ പെണ്‍കുട്ടിയുമായി ഒരു കാര്‍ കുതിച്ചു പായുന്നു. സംഭവം കണ്ടയുടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും അപകടം നടന്ന കഞ്ജ് വാലയില്‍ ബേക്കറി ഷോപ്പ് നടത്തുന്ന ദീപക് ദഹിയ പറഞ്ഞു. കുറേസമയത്തിനുശേഷം കാര്‍ തിരികെ വന്നപ്പോഴും കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു. പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യുടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചതായി ദഹിയ പറഞ്ഞു. വാഹനം തടഞ്ഞു നിര്‍ത്താന്‍ പലവട്ടം താന്‍ ശ്രമിച്ചു. 

എന്നാല്‍ പ്രതികള്‍ വാഹനം നിര്‍ത്തിയില്ല. ബൈക്കില്‍ താന്‍ വാഹനത്തിന് പിന്നാലെ പാഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ജ്യോതി ഗ്രാമത്തിന് സമീപം താനേ കാറില്‍ നിന്നും താഴെ വീഴുകയായിരുന്നു. അതിനുപിന്നാലെ പ്രതികള്‍ വാഹനവുമായി സ്ഥലത്തു നിന്നും മുങ്ങി. ഇത് വെറുമൊരു വാഹനാപകടമാണെന്ന് കരുതാനാകില്ലെന്നും ദീപക് ദഹിയ പറയുന്നു. 

പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കാറിന്‍റെ ചില്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നതിനാലും, ഉച്ചത്തില്‍ പാട്ടു വെച്ചതിനാലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 

കാഞ്ജ്‌വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്‌നമായി നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര കുമാര്‍ പറഞ്ഞു. 


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light