കൊല്ലം: ഫാമിൽ അതിക്രമിച്ചു കയറി കന്നുകാലികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ആൾ അറസ്റ്റിൽ. പേരടം സ്വദേശി മനുവിനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്.
ഞായറാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ്, കന്നുകാലികളെ പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത് മനസിലായത്. ജീവനക്കാരെ കണ്ടതോടെ പ്രതി മതില്‍ ചാടി കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. അന്വേഷണം ആരംഭിച്ച പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ഭർത്താവിനെ ഉപേക്ഷിച്ച് ലിവിങ് റിലേഷൻ; യുവതി മരിച്ച നിലയിൽ
ന്യൂഡൽഹി: ഭർത്താവ് അറിയാതെ കാമുകനുമായി ലിവിങ് റിലേഷൻ നടത്തി വന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. രോഹിണിയിൽ കഴിഞ്ഞ ദിവസമാണ് 36കാരിയെ മരിച്ച നിലയിൽ കണ്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന പങ്കാളി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാടക വീടിന്‍റെ ഉടമയാണ് രണ്ടാമത്തെ നിലയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ദേഹത്ത് മുറിവേറ്റ പാടുകളില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ പത്തുദിവസമായി യുവതിയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെയാണ് കാണാതായത്. തലേന്നാള്‍ വരെ ഇരുവരെയും ഒരുമിച്ച് കണ്ടതായി വീട്ടുടമ പറയുന്നു. പങ്കാളിയുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്. 2011ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.
പഞ്ചാബിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. നവംബര്‍ 24നാണ് യുവതിക്കൊപ്പം ഭര്‍ത്താവ് പഞ്ചാബിലേക്ക് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ചികിത്സയ്ക്ക് എന്നുപറഞ്ഞ് ഭാര്യ ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുള്ളതായി ഭര്‍ത്താവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.
Post A Comment: