മുംബൈ: ഇന്ത്യൻ നിർമാതാവിൽ നിന്നും പാക് സംവിധായകനിൽ നിന്നും ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്ന് വെളിപ്പെടുത്തി പാക് നടി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നടി സയേദാ മെഹ്‌റിൻ ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യൻ നിർമ്മാതാവ് രാജ് ഗുപ്‌തയ്ക്കും പാകിസ്ഥാൻ സംവിധായകൻ സയ്യിദ് എഹ്‌സാൻ അലി സെയ്ദിനും എതിരെയാണ് മെഹ്റിന്‍റെ ആരോപണം. സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് മോശം അനുഭവമുണ്ടായത്. അസര്‍ബൈജാനിലെ ബക്കുവില്‍ ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്ന് നടി പറയുന്നു.
ആളുകള്‍ സുരക്ഷിതരായി ഇരിക്കണമെന്നു പറയാനാണ് ഈ വിഡിയോ ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ. രാജ് ഗുപ്ത തന്നോട് മോശമായി പെരുമാറി. ലൈംഗിക ആവശ്യങ്ങൾക്ക് നിന്നുകൊടുക്കാതിരുന്നതിനാൽ തന്നെ പലരീതിയിലും ഉപദ്രവിക്കുകയാണ് എന്നാണ് മെഹ്റിൻ ഷാ പറയുന്നത്.
എതിര്‍പ്പിനെ തുടര്‍ന്ന് തനിക്ക് ഭക്ഷണം പോലും പല പ്രാവശ്യം നിഷേധിച്ചുവെന്നും തന്‍റെ കാര്യങ്ങൾ അന്വേഷിക്കാൻ പോലും തയാറായില്ലെന്നും അവർ പറഞ്ഞു. കൂടാതെ തിരിച്ചുവരാന്‍ അടക്കം വിമാനടിക്കറ്റ് പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
നിർമാതാവും സംവിധായകനും ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ആരോപിച്ചു. ഇത് തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നുമാണ് പറയുന്നത്. ഈ വിഷയം പിന്നീട് താന്‍ പുറത്തുപറയേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. മുന്നോട്ട് പോകാം എന്ന് കരുതിയതാണ്. എന്നാല്‍ സിനിമ രംഗത്തെ മറ്റു നടിമാര്‍ക്ക് അനുഭവമായി ഇത് പങ്കുവയ്ക്കണമെന്ന് ഇപ്പോള്‍ തോന്നിയെന്ന് മെഹ്‌റിൻ ഷാ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പനയിൽ വാക്ക് തർക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരുക്ക്
ഇടുക്കി: വാക്ക് തർക്കത്തിനിടെ ഇടുക്കിയിൽ അയൽവാസിയെ വെടിവച്ചു വീഴ്‌ത്തി. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ചിയാർ മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എയർ ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കാലിനു പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കാണ് വെടിവയ്പ്പിലേക്ക് നീണ്ടത്. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളിലെയും ആണുങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കം മൂത്ത് അടിയിലേക്ക് നീണ്ടതോടെ അയൽവാസികളിൽ ഒരാൾ വീടിനുള്ളിലുണ്ടായിരുന്ന എയർ ഗൺ എടുത്ത് മറ്റെയാളെ വെടിവക്കുകയായിരുന്നു.
പേടിപ്പിക്കാനായിട്ടാണ് വെടി ഉതിർത്തതെങ്കിലും ബുള്ളറ്റ് എതിരാളിയുടെ കാലിൽ തറച്ചു കയറി. ഇതോടെ വെടിവച്ചയാളും കൊണ്ടയാളും ഒരുപോലെ ഭയന്നു. ബുള്ളറ്റ് കാലിനാണ് തറച്ചു കയറിയത്.
പുറത്തറിഞ്ഞാൽ പണി പാളുമെന്ന് ഭയന്ന് ശത്രുക്കൾ മിത്രങ്ങളായി. ബുള്ളറ്റ് സ്വയം കത്തികൊണ്ട് കുത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളെജിലേക്കും മാറ്റി. ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തതോടെ യുവാവ് ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. അതേസമയം സംഭവം അറിഞ്ഞ് പൊലീസ് വെടികൊണ്ട യുവാവിന്‍റെ മൊഴിയെടുക്കാൻ എത്തിയെങ്കിലും തന്നെ ആരും വെടിവച്ചില്ലെന്നും അബദ്ധത്തിൽ വെടിപൊട്ടിയപ്പോൾ കൊണ്ടതാണെന്നുമാണ് ഇപ്പോൾ ഇയാളുടെ നിലപാട്.
Post A Comment: