കൊല്ലം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 14 കാരി ഗർഭിണി. സംഭവത്തിൽ കടക്കൽ സ്വദേശിയായ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുളത്തൂപ്പുഴയിലെ പെൺകുട്ടിയാണ് ഗർഭിണിയായത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് 19 കാരനാണ് ഉത്തരവാദിയെന്ന് കണ്ടെത്തിയത്. മാതാവിന്‍റെ സംരക്ഷണയിലുള്ള കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു
ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ദേശീയപാത 85ൽ പള്ളിവാസലിനു സമീപത്തായിരുന്നു അപകടം. ദേവികുളത്തു നിന്നും അടിമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസിന്‍റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചത്.
ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഊരിത്തെറിച്ച ടയർ ഉരുണ്ട് ചെന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടു സംഭവിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നിമാറി. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ടയർ ഊരിത്തെറിച്ചതും ബസ് നിർത്താനായത് വലിയ അപകടം ഒഴിവാക്കി.
Post A Comment: