ഇടുക്കി: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയ്ക്ക് സമീപം പിക് അപ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപകടം. ഡ്രൈവര്‍ വാഴൂര്‍ എടക്കാട് ബിനു വർഗീസ്, ഒപ്പമുണ്ടായിരുന്ന ജേക്കബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബിനുവിനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജേക്കബിന്‍റെ പരുക്ക് സാരമുള്ളതല്ല.
ചങ്ങനാശേരിയിലേക്ക് ചെടിച്ചട്ടികളുമായി പോയ ജീപ്പ് പുല്ലു പാറയ്ക്ക് സമീപമെത്തിയപ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് 30 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പീരുമേട് ഹൈവേ പോലീസ് അപകടസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാൾ മരിച്ചു
ഇടുക്കി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശരായവരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.
Post A Comment: