www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മ ജോലിക്ക് പോയപ്പോൾ വീട് കത്തി നശിച്ചു; സംഭവം ഇടുക്കിയിൽ

Share it:


ഇടുക്കി: ആളില്ലാത്ത സമയത്ത് വീട് തീ പിടിച്ച് പൂർണമായി കത്തിയമർന്നു. ഇടുക്കി ഉപ്പുതറ പത്തേക്കറിലാണ് സംഭവം. പന്തംപ്ലാക്കൽ സരിതാ സലിയുടെ വീടാണ് പൂർണമായി കത്തി നശിച്ചത്.  

വ്യാഴാഴ്ച്ച രാവിലെയാണ് തീ പിടുത്തമുണ്ടായത്. കുട്ടിയെ സ്‌കൂളിൽ വിട്ട ശേഷം സരിത ജോലിക്ക് പോയതിനു പിന്നാലെയാണ് തീ പടരുന്നത് അയൽവാസികൾ ശ്രദ്ധിച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോ, ഗ്യാസിൽ നിന്നും തീ പടർന്നതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.

വീട് മുഴുവൻ കത്തി ചാമ്പലായി. വേണ്ടപ്പെട്ട രേഖകളും അഗ്നിക്കിരയായി. ഭർത്താവ് മരിച്ചതിനു പിന്നാലെ കൂലി ജോലിക്ക് പോയി ജീവിക്കുന്ന സരിതയ്ക്ക് മിച്ച ഭൂമിയിൽ പ്രദേശവാസികൾ ചേർന്നാണ് വീട് നിർമിച്ചു നൽകിയത്. ആസ്പറ്റോസും ഷീറ്റും മറച്ചതായിരുന്നു വീട്. ഉപ്പുതറ പൊലീസും, വില്ലേജ് - പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാൾ മരിച്ചു 

ഇടുക്കി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശരായവരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. 

കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. 

സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

Share it:

Idukki

Post A Comment: