www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1766) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കടിച്ച മൂർഖനെ തിരിച്ചു കടിച്ചുകൊന്ന് എട്ട് വയസുകാരൻ

Share it:



ജഷ്‌പൂർ: കടിച്ച പാമ്പിനെ തിരിച്ചു കടിച്ചുകൊന്ന് എട്ട് വയസുകാരൻ. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. ദീപക് എന്ന എട്ടു വയസുകാരനാണ് പാമ്പിനെ കടിച്ചുകൊന്നത്. വീടിനു പിന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയുടെ കൈയിൽ മൂർഖൻ പാമ്പ് ചുറ്റിയത്. കൈയ്യിൽ ചുറ്റിയ ശേഷമാണ് പാമ്പ് കടിച്ചത്. പാമ്പിനെ കുടഞ്ഞു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

ഇതോടെയാണ് കുട്ടി പാമ്പിനെ കടിച്ചത്. രണ്ടു വട്ടം പാമ്പിനെ കടിച്ചെന്നും എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. 

ഒരു ദിവസത്തിനു ശേഷം കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തു. പാമ്പ് കടിച്ചിരുന്നു എങ്കിലും വിഷം അകത്ത് ചെന്നിരുന്നില്ല. പാമ്പ് കടിച്ചതിന്‍റേതായ അസ്വസ്ഥതകളും വേദനകളും മാത്രമേ ദീപക്കിന് ഉള്ളൂ.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

മൂന്നാറിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു 

ഇടുക്കി: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിൽ മൂന്നാറിനു സമീപം ചിന്നാറിലായിരുന്നു സംഭവം. മൂന്നാറിലേക്ക് വരികയായിരുന്ന മൂന്നംഗ സംഘം കാട്ടാനയെ കണ്ട് ആലം പെട്ടി എക്കോ ഷോപ്പിന് സമീപം വാഹനം നിർത്തി. 

മദ്യലഹരിയിൽ കാട്ടാനയുടെ സമീപത്തേക്ക് ഇവർ നീങ്ങി. ഇതിനിടെ മറ്റൊരു വാഹനം ഫോൺ മുഴക്കുകയും സമീപത്തുണ്ടായിരുന്ന ആൾ ആനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഫോട്ടോ ഫ്ലാഷും വാഹനത്തിന്‍റെ ഹോണും മുഴങ്ങിയതോടെ കാട്ടാന പ്രകോപിതനായി സഞ്ചാരിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.


Share it:

National

Post A Comment: