ലക്‌നൗ: ചായയിൽ മയക്കുമരുന്നു കലർത്തി നൽകി 25 കാരൻ അമ്മായിയെ പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോണ്ട ഛാപിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കാറിനുള്ളിൽ വച്ചാണ് ഇയാൾ 42 കാരിയായ അമ്മായിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം ഇത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് അമ്മായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ചന്തയിലേക്ക് പോകാനിറങ്ങിയ അമ്മായിയെ യുവാവ് കാറിൽ കയറ്റുകയായിരുന്നു. കാറിൽവച്ചാണ് ചായ നൽകിയത്. ഇതിൽ മയക്കുമരുന്നു കലർത്തിയ ശേഷം അമ്മായി ഉറങ്ങിപോയതോടെയായിരുന്നു പീഡനം. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
വൈദികനോട് അപമര്യാദ; ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം
ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്.
മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.
കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.
Post A Comment: