www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

21 ദിവസം പ്രായമുള്ള കുട്ടിയുടെ വയറ്റിൽ എട്ട് ഭ്രൂണം

Share it:



റാഞ്ചി: 21 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തി. ഝാർഖണ്ഡിലാണ് സംഭവം. മൂന്ന് മുതൽ അഞ്ച് വരെ സെന്‍റീമീറ്റർ വലിപ്പമുള്ള ഭ്രൂണങ്ങളാണ് കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയത്. ഇത് അപൂർവ സംഭവമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു.  

റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർമാരാണ് കുട്ടിയുടെ വയറ്റിൽ ഇത്രയധികം ഭ്രൂണങ്ങൾ ഉള്ളതായി കണ്ടെത്തിയത്. മുഴക്കുള്ളിൽ കണ്ടെത്തിയ ഇവ നീക്കം ചെയ്‌തിട്ടുണ്ട്. ഒക്റ്റോബർ 10നാണ് കുട്ടി ജനിച്ചത്. 

വയറ്റിൽ മുഴയുള്ളതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെയാണ് ഒന്നിനു പുറകെ ഒന്നായി എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

വൈദികനോട് അപമര്യാദ; ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം 

ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നത്. 

മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.

കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.


Share it:

Health

Post A Comment: