ഇടുക്കി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുള്ള കുട്ടിയുടെ സ്വർണമാല മോഷ്‌ടിച്ചു വിറ്റ കേസിൽ അമ്മയും മകനും അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്.
ചീന്തലാർ സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ മാലയാണ് മോഷണം പോയത്. 13 ഗ്രാം തൂക്കം വരുന്ന മാലയാണ് കാണാതായത്. കഴിഞ്ഞ 23നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇവർ കുട്ടിയുടെ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
മാല കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ മാസം നാലിന് ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് സമീപവാസികളായ സ്റ്റെല്ലയും പ്രകാശും സ്ഥലം വിട്ടു. ഇതോടെയാണ് മോഷണത്തിനു പിന്നിൽ ഇവരാണെന്ന നിഗമനത്തിൽ എത്തിയത്. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണം വിറ്റതായി പറഞ്ഞിരുന്നു.
നാടു വിട്ട ഇരുവരും തിങ്കളാഴ്ച്ച ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വച്ച് സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു. എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രകാശ് ബസിൽ നിന്നും ഇറങ്ങി ഓടി.
ഇതോടെ സ്റ്റെല്ല കസ്റ്റഡിയിലായി. ഇതിനിടെ ഓടിപോയ പ്രകാശ് ഇടുക്കി ജലാശയത്തിൽ ചാടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റതായും അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങിയതായും പ്രതികൾ സമ്മതിച്ചു.
ഈ മാല ഏലപ്പാറയിലെത്തി വിറ്റു. ഡിവൈ.എസ് പി.ജെ കുര്യാക്കോസിന്‍റെ നിർദേശ പ്രകാരം, സിഐ ഇ. ബാബു, എസ്.ഐ എബ്രഹാം, സിപിഒമാരായ ആന്‍റണി സെബാസ്റ്റ്യൻ, ഷിബു, ഷിമാൻ, അഭിലാഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
അധ്യാപികയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും.
Post A Comment: