എന്തും ഏതും വൈറലാകുന്ന ഇടമാണ് സോഷ്യൽ മീഡിയ. അതിപ്പോൾ ക്രൂരതകൾ പോലും വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കാൺപൂരിൽ ഭാര്യാ ഭർത്താക്കൻമാർ തമ്മിൽതല്ലുന്നതാണ് വീഡിയോ.
സാധാരണ തല്ല് കൂടലിനെക്കാൾ രസകരമാണ് ഈ തല്ലുകൂടലെന്നതാണ് ശ്രദ്ധേയം. യുവതിയുടെ ആക്രമണത്തിൽ പ്രതികരിക്കാൻ പോലുമാകാതെ വീണു പോകുന്ന ഭർത്താവിനെയാണ് കാണാനാകുന്നത്. തെരുവിലുള്ളവര്‍ നോക്കിനില്‍ക്കെ യുവതി അയാളെ അടിക്കുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
അടിപൊളി ഓഫർ.
ആളുകള്‍ സംഭവം വീഡിയോയില്‍ ചിത്രീകരിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നതും കേള്‍ക്കാം. എന്നാല്‍ ഇരുവരുടെയും വഴക്കിന്‍റെ കാരണം വ്യക്തമല്ല. യുവതിയുടെ ആവേശം കാഴ്ചക്കാരെ ഹരം കൊള്ളിച്ചു. തെരുവിന് നടുക്ക് അസാധാരണമായൊന്ന് കണ്ടപ്പോള്‍ ആളുകള്‍ ചുറ്റും കൂടി. ഏറ്റുമുട്ടല്‍ രൂക്ഷമായി തോന്നുമെങ്കിലും, ചില കാഴ്ചക്കാര്‍ അസാധാരണമായ രംഗം കണ്ട് ചിരിക്കുന്നു, മറ്റുള്ളവര്‍ സംഭവം യഥാര്‍ത്ഥ തര്‍ക്കത്തേക്കാള്‍ അരങ്ങേറിയതാണെന്ന് അവകാശപ്പെടുന്നു.വീഡിയോയില്‍ ഭാര്യ ഭര്‍ത്താവിനെ പിന്നില്‍ നിന്ന് ചവിട്ടുകയും ഒരു വളക്കടയ്ക്ക് പുറത്തേക്ക് റോഡിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. പിന്നാലെ യുവതിയുടെ താഴേയ്ക്ക് ചാടി അയാളുടെ മുകളില്‍ കയറി ഇരുന്ന അടിക്കുന്നതും കാണാം.
ഏറെനേരത്തെ ശ്രമത്തിന് ശേഷം യുവാവ് യുവതിയെ മറിച്ചിടുമെങ്കിലും യുവതി, അയാളെ തള്ളി ഒരു ഓടയിലേക്ക് ഇടുകയും തല ഓടയിലെ വെള്ളത്തില്‍ പിടിച്ച് മുക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരും പോരാട്ടം തുടരുന്നതിനിടെയില്‍ വീഡിയോ അവസാനിക്കുന്നു.
Kalesh b/w a Couple pic.twitter.com/qeUVf42EJP
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: