www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിൽ; ആദ്യ ജാഗ്രതാ നിർദേശം

Share it:

mullaperiyar-dam-water-level


ഇടുക്കി: തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിലെത്തി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് ജലനിരപ്പ് 140 അടിയിലേക്കെത്തിയത്.

ഇതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച്ച രാവിലെ 139.55 അടിയായിരുന്നു ജലനിരപ്പ്. ഇത് വൈകിട്ടോടെ 140 അടിയിലേക്ക് എത്തുകയായിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ജലനിരപ്പ് 142 അടിയിലേക്ക് എത്തുമെന്നാണ് ആശങ്ക.  

അണക്കെട്ടിലെ ജലനിരപ്പ് 141ല്‍ എത്തുമ്പോൾ രണ്ടും 142ല്‍ മൂന്നും ജാഗ്രാത നിര്‍ദേശം പുറപ്പെടുവിക്കും. മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞാല്‍ ഏതു സമയത്തു സ്പില്‍വേഷട്ടറുകള്‍ ഉയര്‍ത്തി ജലം ഇടുക്കിയിലേക്ക് തുറന്നു വിടാം. 

വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അധികം ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിനു കഴിയുന്നില്ല. അണക്കെട്ട് സുരക്ഷിതമെന്ന്  കാണിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന 142 അടിയില്‍ എത്തിച്ച് ജലനിരപ്പ് നില നിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് സെക്കന്‍റില്‍ 511 ഘനയടി വീതം ജലമാണ് തമിഴ് നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ തോത് 2001 ഘനയടിയായി വര്‍ധിച്ചു. ഇന്നലെ പെരിയാറില്‍ 2.4 മില്ലി മിറ്ററും തേക്കടിയില്‍ 3.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 7012 മില്ല്യണ്‍ ഘനയടി ജലം മുല്ലപ്പെരിയാര്‍ ജല സംഭരണിയിലുണ്ടെന്നാണ് തമിഴ്‌നാടിന്‍റെ കണക്ക്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

കൊച്ചിയിൽ യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ് 

കൊച്ചി: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ്. കൊച്ചി നഗരത്തിലാണ് പട്ടാപ്പകൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ 11ന് ആസാദ് റോഡിലാണ് സംഭവം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് യുവതിയെ വെട്ടിയ ശേഷം കടന്നു കളഞ്ഞത്. ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളില്‍ ഒരാളുടെ മുന്‍ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി. 

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. ഇന്ന് കഴുത്തിന് വെട്ടാന്‍ തുനിഞ്ഞപ്പോള്‍ യുവതി തടയാന്‍ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു. 

പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Share it:

Idukki

Post A Comment: