www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

എമർജൻസി ലാൻഡിങ്; നെടുമ്പാശേരിയിൽ സ്വർണക്കടത്തുകാരൻ പിടിയിൽ

Share it:



കൊച്ചി: യന്ത്ര തകരാറിനെ തുടർന്ന് വിമാനം അടിയന്തിര ലാൻഡിങ് നടത്തിയപ്പോൾ കുടുങ്ങിയത് സ്വർണക്കടത്തുകാരൻ. ഇന്നലെ നെടുമ്പാശേരി എയർപോർട്ടിലാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ വിമാനം യന്ത്ര തകരാറിനെ തുടർന്ന് അടിയന്തിര ലാൻഡിങ് നടത്തിയത്.

ഇതോടെയാണ് 70 ലക്ഷത്തിന്‍റെ സ്വർണം അരയിൽ ഒളിപ്പിച്ച ആൾ കുടുങ്ങിയത്. പണി കിട്ടുമെന്ന് മനസിലാക്കി സ്വർണം ഉപേക്ഷിക്കാൻ തുടങ്ങിയ മലപ്പുറം സ്വദേശി സമദിനെ കസ്റ്റംസ് പിടികൂടുകയായിരുന്നു. ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. തോര്‍ത്തു മുണ്ടില്‍ ഒളിപ്പിച്ച് അരയില്‍ കെട്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്. 

കപ്പൂരില്‍ ഇയാളെ കാത്ത് ഏജന്‍റുമാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിമാനം അടിയന്തര സാഹചര്യത്തില്‍ കൊച്ചിയില്‍ ഇറക്കിയതോടെ പദ്ധതി പൊളിഞ്ഞു. തുടര്‍ന്ന് സ്വര്‍ണം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിലെ ഇയാളെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കാണുകയായിരുന്നു. 

ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച വിമാനമാണ് ഹൈഡ്രോളിക് തകരാര്‍ മൂലം കൊച്ചിയില്‍ ഇറക്കിയത്. രണ്ടുപ്രാവശ്യം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പറന്നതിന് ശേഷമാണ് നെടുമ്പാശേരിയില്‍ വിമാനം ഇറക്കിയത്. കൊച്ചിയില്‍ മൂന്നുതവണ ലാന്‍ഡിങിന് ശ്രമിച്ചതിന് ശേഷം നാലമത്തെ തവണയാണ് വിമാനം നിലത്തിറക്കാന്‍ സാധിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

കൊച്ചിയിൽ യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ് 

കൊച്ചി: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ കൈ വെട്ടിമാറ്റി യുവാവ്. കൊച്ചി നഗരത്തിലാണ് പട്ടാപ്പകൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. രാവിലെ 11ന് ആസാദ് റോഡിലാണ് സംഭവം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് യുവതിയെ വെട്ടിയ ശേഷം കടന്നു കളഞ്ഞത്. ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളില്‍ ഒരാളുടെ മുന്‍ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി. 

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. ഇന്ന് കഴുത്തിന് വെട്ടാന്‍ തുനിഞ്ഞപ്പോള്‍ യുവതി തടയാന്‍ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു. 

പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Share it:

Kerala

Post A Comment: