ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ പരിധി ബഫർ സോണിൽ ഉൾപ്പെടുത്താനുള്ള വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. കേന്ദ്രവും കേരളവും അടക്കം നൽകിയ ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കുമെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഇളവ് പരിഗണിക്കാമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടത്.
തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥല ലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല (ബഫര്‍ സോണ്‍) എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വിധിയെ തുടര്‍ന്ന് വയനാട്, ഇടുക്കി, കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വ്യാജ ചാരായവുമായി പിടിയിൽ
ഇടുക്കി: ചാരായം വാറ്റിയ കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും വ്യാജ ചാരായം ഉണ്ടാക്കിയ ആൾ കൈയോടെ പിടിയിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മേരികുളം പുല്ലുമേട് കുന്നുംപുറത്ത് കെ.എൻ ചന്ദ്രൻകുട്ടിയാണ് പിടിയിലായത്. 4.5 ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.
പുല്ലുമേട്ടിൽ വ്യാജ വാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചന്ദ്രൻകുട്ടി പിടിയിലാകുന്നത്. കുപ്പിയിൽ നിറച്ച മൂന്ന് ലിറ്റർ ചാരായവും കന്നാസിൽ സൂക്ഷിച്ച 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
രണ്ട് മാസം മുമ്പ് ഒരു ലിറ്റർ വ്യാജചാരായവുമായി ഇയാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വ്യാജ വാറ്റ് തുടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഉപ്പുതറ സി.ഐ ഇ. ബാബു, എഎസ്ഐ സജി അലക്സ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻവർ സലീം, ഷിമാൽ, നിഷാദ്, ലെനിൻ, ഷെമീർ ഉമ്മർ, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post A Comment: