ഹൈദരാബാദ്: ഗോദാവരി എക്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ തെലങ്കാനയിലെ ബിബിനഗറിന് സമീപത്താണ് അപകടം. ആറ് കോച്ചുകള്‍ പാളം തെറ്റിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി.
വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Post A Comment: