www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോടതിക്കുള്ളിൽ പുലി; വീഡിയോ

Share it:



ന്യൂഡല്‍ഹി: കോടതി സമുച്ചയത്തിനുള്ളില്‍ പുള്ളിപ്പുലി. ഗാസിയാബാദിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കാണ് പുലി കടന്നു കയറിയത്. നിരവധി പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

വൈകിട്ട് നാലോടയൊണ് പുള്ളിപ്പുലി കോടതി പരിസരത്തേക്ക് എത്തിയത്. കോടതിക്കുള്ളില്‍ കറങ്ങിനടന്ന പുലിയെ കണ്ട് ആളുകള്‍ ചിതറിയോടി. 

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലി കോടതിക്കുള്ളിലെ ഇരുമ്പ് ഗേറ്റിനുള്ളില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലിയെ പിടികൂടിയോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

മദ്യപിച്ച് തമ്മിൽ തല്ല്; സിപിഎം നേതാക്കൾക്കെതിരെ നടപടി 

ഇടുക്കി: മദ്യപിച്ച് തമ്മിൽ തല്ലിയ സിപിഎം നേതാക്കൾക്കെതിരെ കൂട്ട നടപടി. ഏലപ്പാറ, ഉപ്പുതറ മേഖലയിലെ നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. 

ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ, ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്‍റണി, ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ. ബോസ്, മുൻ സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി. 

കെ. സുരേന്ദ്രൻ, മനു ആന്‍റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.  ആർ. ബോസിനേയും, കെ. സുരേഷ് ബാബുവിനെയും  പരസ്യ ശാസനയ്ക്കും വിധേയമാക്കി. കഴിഞ്ഞ 22 ന് നേതാക്കൾ തമ്മിലുണ്ടായ അടി പിടിയെ തുടർന്നാണ് നടപടി.  

ഒരുമിച്ചിച്ചിരുന്ന് മദ്യപിച്ച  ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, അടി പിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ  ആർ. ബോസിന്  സാരമായി പരുക്കേറ്റു. ഇതു സംബന്ധിച്ച് ബോസ് ജില്ല - ഏരിയ സെക്രട്ടറിമാർക്ക് പരാതി നൽകിയിരുന്നു. 

തുടർന്ന് പാർട്ടി കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും, വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.  ഉപ്പുതറ ലോക്കൽ സെക്രട്ടറി സ്ഥാനം  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിനു നൽകി.
Share it:

Video

Post A Comment: