www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കേരള പത്ര പ്രവർത്തക അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടന്നു

Share it:


ഇടുക്കി: കേരള പത്ര പ്രവർത്തക അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കുമളി ലേക് ഷോർ ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഔദ്യോഗിക പ്രാദേശിക രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിനായി രൂപീകൃതമായ സംഘടനയാണ് കേരള പത്രപ്രവർത്തക അസോസിയേഷൻ.

അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ പൂർത്തീകരിച്ചു വരുന്നതിന്‍റെ ഭാഗമാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്‍റ് ടൈറ്റസ് ജേക്കബ് അധ്യക്ഷനായിരുന്നു.  

ജില്ലാ സെക്രട്ടറി ജോയ് എരുമേട സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് മുന്നോടിയായി അകാലത്തിൽ മരണമടഞ്ഞ മാധ്യമപ്രവർത്തകരായ ഇടുക്കി വിഷൻ ഉപ്പുതറ റിപ്പോർട്ടർ എൻ.കെ. രാജേഷ്, മാതൃഭൂമി ലേഖകൻ ടിവി ബാബുക്കുട്ടൻ, ജന്മഭൂമി ലേഖകൻ എം.പി ശ്രീനിവാസൻ എന്നിവരുടെ വിയോഗത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.

പീരുമേട് എംഎൽഎ വാഴൂർ സോമൻ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക മാധ്യമ രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചു  വരുന്ന മാധ്യമപ്രവർത്തകരെ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പുതിയ അംഗങ്ങളുടെ ഐഡി കാർഡ് വിതരണവും മുൻ അംഗങ്ങൾക്കുള്ള പുതിയ ഐഡി കാർഡുകളുടെ വിതരണവും എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു.

ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ, കുമളി പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ദിഖ്, മുഹമ്മദ് ഷാജി, മജോ കാര്യമുട്ടം, സലിം മൂഴിക്കൽ, ബൈജു പെരുവ, അബ്ദുല്ലകണ്ണൻ പന്താവൂർ തുടങ്ങിയവർ പ്രസംഗിച്ചു. 

മുതിർന്ന മാധ്യമപ്രവർത്തകൻ ബിജു വൈശ്യം പറമ്പിൽ സമ്മേളനത്തിന് നന്ദി അറിയിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്‍റ് ടൈറ്റസ് ജേക്കബ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോയ് ഇരുമേടയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ പീരുമേട് താലൂക്ക് സെക്രട്ടറി ജയ്സൺ കുമളി പ്രതിനിധി സമ്മേളനത്തിന് നന്ദി അറിയിച്ചു സംസാരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ


Share it:

Idukki

Post A Comment: