www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1941) Idukki (1870) Mostreaded (1617) Crime (1467) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഏഴ് വയസുള്ള കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Share it:

mother-arrested-kumily-


ഇടുക്കി: ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഇടുക്കി കുമളി അട്ടപ്പള്ളത്താണ് സംഭവം നടന്നത്. യുവതിക്കെതിരെ ജ്യുവനൈൽ ജസ്റ്റിസ്‌ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും.

അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു. കണ്ണിൽ മുളകു പൊടി തേച്ചതായും പരാതി ഉയർന്നിരുന്നു. 

സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. 

പൊള്ളലേറ്റ വയസുകാരന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. 

രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മൂന്ന് സഹോദരിമാരെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ് 

നെയ്റോബി: സഹോദരിമാരായ മൂന്ന് യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കെനിയയിൽ നിന്നാണ് വ്യത്യസ്തമായ വാർത്ത പുറത്ത് വരുന്നത്. യുവതികളുടെ അഭ്യർഥന പ്രകാരമാണ് യുവാവ് മൂവരെയും വിവാഹം കഴിച്ചത്.

കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. 

മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തന്‍ ആണെന്നാണ് സ്റ്റീവോ പറയുന്നത്.

തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.


Share it:

Idukki

Post A Comment: