www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; ഇടുക്കിയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Share it:



ഇടുക്കി: രാജാക്കാട് വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹെദ്രബാദ് സ്വദേശിയായ സന്ദീപ് (20) ആണ് മരിച്ചത്. മുതിരപ്പുഴയാർ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിലാണ് സന്ദീപിനെ ഇന്നലെ വൈകിട്ട് മൂന്നരയോട് കാണാതായത്.

സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴ മുറിച്ച് കടക്കാൻ  ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

അടിയൊഴുക്ക് കൂടുതലുള്ള സ്ഥലമായതിനാല്‍‌ സന്ദീപ് പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും സ്കൂമ്പാ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം മൃതദേഹം കണ്ടെത്താനായില്ല. 

തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലൊനടുവിലാണ് സന്ദീപിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം സന്ദീപിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മൂന്ന് സഹോദരിമാരെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ് 

നെയ്റോബി: സഹോദരിമാരായ മൂന്ന് യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കെനിയയിൽ നിന്നാണ് വ്യത്യസ്തമായ വാർത്ത പുറത്ത് വരുന്നത്. യുവതികളുടെ അഭ്യർഥന പ്രകാരമാണ് യുവാവ് മൂവരെയും വിവാഹം കഴിച്ചത്.

കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. 

മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഏതായാലും മൂന്നു ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തന്‍ ആണെന്നാണ് സ്റ്റീവോ പറയുന്നത്.

തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സ്റ്റീവോ പറയുന്നു. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.


Share it:

Idukki

Post A Comment: