പാലക്കാട്: പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി
അനിതയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം.
ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ ലഭ്യമല്ല. പ്രസവവേദന വരാത്തതിനെ തുടര്‍ന്ന് സിസേറിയൻ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെഡിക്കൽ കോളെജിലേക്ക് മാറ്റി. മെഡിക്കൽ കോളെജിലെ ഐസിയുവിൽ വച്ചാണ് മരിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Post A Comment: