www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സരിതയെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം ? രക്തവും മുടിയും പരിശോധനക്കയച്ചു

Share it:



തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ്. നായർക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. സരിതയുടെ സാമ്പിളുകള്‍ പരിശോധനക്കായി ക്രൈംബ്രാഞ്ച് ഡൽഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. 

സരിത എസ്. നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവര്‍ത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെള്ളത്തിലും വിഷം നല്‍കി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.  

സംസ്ഥാന ഫൊറന്‍സിക് ലാബില്‍ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ഡൽഹിയിലേക്ക് അയച്ചത്. കോടതി മുഖേനയാണ് ഡൽഹിയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

കോൺവെന്‍റിൽ യുവതി മരിച്ച നിലയിൽ

തിരുവനന്തപുരം: കന്യാസ്ത്രീ ആകാൻ പഠിക്കുന്ന യുവതിയെ കോൺവെന്‍റിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി അന്ന പൂരണി (27) ആണ് മരിച്ചത്. 

കോൺവെന്‍റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു.

മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോൺവന്‍റ് അധികൃതർ പൊലീസിന് നൽകിയ മൊഴി. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മഹാരാഷ്ട്രയിലെ വൈദിക സേവനം കഴിഞ്ഞ് ഒരു മാസം മുൻപാണ് അന്നപൂരണി കോൺവന്‍റിൽ തിരിച്ചെത്തിയത്. 

മുറിയിൽ നിന്ന് അന്നപൂരണി എഴുതിയതെന്ന് കരുതുന്ന കുറിപ്പാണ് കിട്ടിയിരിക്കുന്നത്. അന്നപൂരണിയുടെ മരണ വിവരം തിരുപ്പൂരിലെ ബന്ധുക്കളെ അറിയിച്ചു. തങ്ങളെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന് ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ബന്ധുക്കളെത്തുന്നതിനായി പൊലീസ് കാത്തിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷമേ ഇൻക്വസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കൂവെന്നും അറിയിച്ചിട്ടുണ്ട്.


Share it:

Kerala

Post A Comment: