www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1883) Idukki (1811) Mostreaded (1617) Crime (1430) National (1221) Entertainment (843) world (436) Viral (435) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (40) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Portable Blender Electric Juicers

സിപിഎം പ്രവർത്തകർ തമ്മിൽ തെരുവു യുദ്ധം; നേതാക്കൾക്കടക്കം പരുക്ക്

Share it:



ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎം ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അറ് പേർക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് സംഭവം.

രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം അക്രമം നടത്തിയവര്‍ പാര്‍ട്ടി അനുഭാവികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ അക്രമികള്‍ ഞങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംക്ഷനില്‍ വച്ചാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.  

സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. 

കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. രാമങ്കരിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുള്‍പ്പെടെ 42 പേര്‍ രാജിവെച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്ന് 300 ല്‍ അധികം പേര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പരാതി കേള്‍ക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടുംകൂടി പ്രശ്‌നങ്ങള് ഒതുങ്ങി നില്‍ക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രൊളുമായി എത്തിയ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. 

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Share it:

Kerala

Mostreaded

Post A Comment: