www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1832) Mostreaded (1617) Crime (1446) National (1227) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ കോടാലിക്ക് വെട്ടി; യുവതി ഗുരുതരാവസ്ഥയിൽ

Share it:



ഇടുക്കി: മദ്യലഹരിയിൽ ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയിലാണ് സംഭവം നടന്നത്. കോടാലിക്കുള്ള അടിയേറ്റ് പരുക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. 

പാമ്പാടുംപാറ കുളത്തിങ്കല്‍ വിജയനാണ് ഭാര്യ മായയെ കോടാലിക്ക് തലക്കടിച്ചത്. മദ്യലഹരിയിൽ എത്തിയ വിജയൻ ഭാര്യ മായയുമായി വാക്കു തർക്കത്തിലായി. ഇതിനിടെ മായയെ കോടാലി കൊണ്ട് അടിക്കുകയായിരുന്നു. 

തലക്കാണ് അടി കൊണ്ടത്. ഗുരുതര പരുക്കേറ്റ ഇവരെ നാട്ടുകാരും വീട്ടുകാരും കൂടി കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിജയനെ നിരീക്ഷിച്ചു വരികയാണെന്നും യുവതിയുടെ മൊഴി എടുത്ത ശേഷം തുടർ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രൊളുമായി എത്തിയ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത് (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിൽ കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. 

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാന്‍ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.



Share it:

Idukki

Post A Comment: