www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെള്ളക്കരം കൂട്ടിയത് സഭ അറിഞ്ഞില്ല; മന്ത്രി റോഷിക്ക് സ്‌പീക്കറുടെ റൂളിങ്

Share it:

speaker-rouling-against-roshy-


തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സ്പീക്കറുടെ റൂളിങ്. വെള്ളക്കരം കൂട്ടിയത് നിയമസഭയിൽ ആദ്യം പ്രഖ്യാപിക്കാത്തതിനാണ് റൂളിങ്. സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷപരാതിയിൽ റോഷിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിങ്.  

വെള്ളക്കരം വർധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമാണെന്ന നിലയിൽ, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെ- സ്പീക്കർ എഎൻ ഷംസീർ റൂളിങിൽ വ്യക്തമാക്കി.

അതേ സമയം വിചിത്രവാദങ്ങളുമായി വെള്ളക്കരം വര്‍ധന മന്ത്രി ന്യായീകരിച്ചു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോ എന്ന് ചോദിച്ച റോഷി അഗസ്റ്റിൻ ജല ഉപഭോഗം കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 

വിലവർധനവ് കേട്ട് ബോധം കെടുന്നയാൾക്ക് കൊടുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടണമെങ്കിൽ എംഎൽഎമാർ കത്ത് തന്നാൽ മതിയെന്നായിരുന്നു റോഷി അഗസ്റ്റിന്‍റെ പരിഹാസം. ഇന്ന് വെള്ളം ഉപയോഗത്തിന്‍റെ വിചിത്ര കണക്കുകൾ ചോദിച്ചും പറഞ്ഞുമാണ് ന്യായീകരണം. 

റോഷി ആളാകെ മാറിപ്പോയെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വിഡി സതീശൻ, ഇന്ധന സെസ്സും കെഎസ്ഇബി നിരക്കും വർധനവും വെള്ളക്കരം കൂട്ടലും ചേർത്ത് സർക്കാർ ആകെ ജനത്തെ ആകെ പൊറുതിമുട്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഭൂകമ്പത്തിൽ മരണം നാലായിരത്തോട് അടുക്കുന്നു

തുർക്കി: സിറിയൻ- തുർക്കി അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 37,000 പിന്നിട്ടു. എന്നാൽ മരണ സംഖ്യ ഇതിലും കൂടുതലാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

14,000ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.

ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

ജർമനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.


Share it:

Kerala

Post A Comment: