www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൂര്യനിൽ നിന്നും ഒരു ഭാഗം വേർപെട്ടു; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച വീഡിയോ കാണാം

Share it:

huge-piece-of-sun-breaks-off


ന്യൂയോർക്ക്: സൂര്യന്‍റെ ഒരു ഭാഗം വേർപെട്ടതായി കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ദൂരദർശിനിയാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച സംഭവം പകർത്തിയത്. സൂര്യന്‍റെ ഉപരിതലത്തിൽ നിന്നും വിഘടിച്ച ഒരു ഭാഗം ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ബഹിരാകാശ വിദ​ഗ്ധയായ ഡോ. തമിത സ്കോവാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു.  

സൂര്യന്‍റെ വടക്കൻ പ്രൊമിനൻസിൽ നിന്നാണ് ഒരുഭാ​ഗം പ്രധാന ഫിലമെന്‍റിൽ നിന്ന് വേർപ്പെട്ടത്. ശേഷം സൂര്യന്‍റെ ഉത്തരധ്രുവത്തിന് ചുറ്റും  ചുഴി രൂപത്തിൽ വേർപ്പെട്ട ഭാ​ഗം കറങ്ങുകയാണെന്നും ഡോ. സ്കോവ് ട്വീറ്റിൽ പറഞ്ഞു.

സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാ​ഗമാണ് വേർപെട്ടതെന്നും മുമ്പും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും നാസ പ്രതികരിച്ചു. വേർപ്പെ‌ട്ട ഭാ​ഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ ധ്രുവത്തെ ചുറ്റാൻ ഏകദേശം എട്ട് മണിക്കൂർ സമയമെടുക്കുന്നുണ്ടെന്ന് നിരീക്ഷണത്തിൽ നിന്ന് വ്യക്തമായതായി സ്കോവ് തുടർന്നുള്ള ട്വീറ്റിൽ പറഞ്ഞു.

സൂര്യപ്രതലത്തിന്‍റെ ഒരു ഭാഗം പൊട്ടിപ്പോയപ്പോൾ ഉണ്ടായതുപോലുള്ള ഒരു ചുഴി താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പതിറ്റാണ്ടുകളായി സൂര്യനെ നിരീക്ഷിക്കുന്ന യുഎസ് നാഷണൽ സെന്‍റർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ചിലെ സോളാർ ഫിസിക്‌സ് സ്കോട്ട് മക്കിന്‍റോഷ് Space.com-നോട് പറഞ്ഞു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ



Share it:

Mostreaded

Science

Post A Comment: