www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാലിത്തീറ്റ ഭക്ഷ്യ വിഷബാധ; മൂന്നാമത്തെ പശുവും ചത്തു

Share it:



കോട്ടയം: കാലിത്തീറ്റ വിഷബാധയെ തുടർന്ന് പശുക്കൾ ചാകുന്നത് തുടരുന്നു. കോട്ടയത്ത് മാത്രം മൂന്നോളം പശുക്കൾ ഇതിനോടകം ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ഒടുവില്‍ ചത്തത്. ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. കോട്ടയത്ത് മാത്രം 257 പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ കണക്ക് കൂടി ചേരുമ്പോള്‍ രോഗബാധിതരായ പശുക്കളുടെ ആകെ എണ്ണം ആയിരം കടക്കും. കെ.എസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച്  കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും. 

നഷ്ടപരിഹാര കാര്യത്തില്‍ കാലിത്തീറ്റ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പാല്‍ സൊസൈറ്റികള്‍ വഴി തീറ്റ വാങ്ങിയ കര്‍ഷകര്‍ക്ക് മാത്രം നാമമാത്ര നഷ്ടപരിഹാരം നല്‍കി പ്രശ്‌നത്തില്‍ നിന്ന് തടിയൂരാനാണ് കമ്പനി ശ്രമമെന്ന് ആരോപണമുണ്ട്. ഇത് പര്യാപ്തമല്ലെന്നും കര്‍ഷകര്‍ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Kerala

Post A Comment: