www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായപൂർത്തിയാകാത്ത താരത്തെ കൊണ്ട് ശരീരത്തിൽ മസാജിങ്; കോച്ചിന് സസ്പെൻഷൻ

Share it:



ലക്‌നൗ: പ്രായപൂർത്തിയാകാത്ത താരത്തെ ഉപയോഗിച്ച് മസാജ് നടത്തിയ ക്രിക്കറ്റ് പരിശീലകന് സസ്പെൻഷൻ. ഉത്തർപ്രദേശിലാണ് സംഭവം. രവീന്ദ്ര കിഷോർ ഷാഹി സ്പോർട്‌സ് സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ അസിസ്റ്റന്‍റ് കോച്ച് അബ്ദുൽ അഹദിനെ സ്പോർട്സ് ഡയറക്ടർ ആർ.പി സിങ് സസ്പൻഡ് ചെയ്തു. ഓഗസ്റ്റിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് വൈറലായത്. അർധ നഗ്നനായി കിടന്നാണ് മസാജ് ചെയ്യുന്നത്. 

ഇതിനു പിന്നാലെയാണ് നടപടി. സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ് നിർദ്ദേശം നൽകി. കായിക വകുപ്പ് സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

കട്ടപ്പന ഫെസ്റ്റിൽ തുടക്കത്തിലേ കല്ലുകടി 

കട്ടപ്പന: ഏറെ കൊട്ടി ഘോഷിച്ച് തുടങ്ങുന്ന കട്ടപ്പന ഫെസ്റ്റ് ഒരു വിഭാഗം ഹൈജാക്ക് ചെയ്‌തതായി ആക്ഷേപം. പ്രധാന ട്രേഡ് യൂണിയനായ ഐഎൻടിയുസിയെ അടക്കം ഒഴിവാക്കിയ നടപടിയിലും പ്രതിഷേധം ഉയരുന്നുണ്ട്. 

ജില്ലാ രൂപീകരണത്തിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കട്ടപ്പനയിൽ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഭരണ കക്ഷി യൂണിയനില്‍ പെട്ടവരെ മാത്രമാണ് ഫെസ്റ്റിന്‍റെ ഭാഗമാക്കിയതെന്നാരോപിച്ച് ഐഎന്‍ടിയുസി രംഗത്തെത്തി. 

ഫെസ്റ്റിന്‍റെ വിളംബര റാലി അടക്കം ബഹിഷ്‌കരിക്കാനാണ് ഐഎന്‍ടിയുസി തീരുമാനം. ഭരണകക്ഷി യൂണിയനുകളില്‍പെട്ടവരെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന ആരോപണമാണ് യുണിയന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.

30 വര്‍ഷത്തിലധികമായി നഗരത്തില്‍ സജീവമായുള്ള യൂണിയനെയും അതിന്‍റെ നേതാക്കളെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിന്‍റെ വിളംബര റാലി ബഹിഷ്‌കരിയ്ക്കുമെന്ന് യൂണിയന്‍ പ്രസിഡന്‍റ് തോമസ് രാജന്‍, വി.പി. ബിനുമോന്‍, സി.എം. രവീന്ദ്രന്‍, സി.കെ. വിനോദ്, എ.വി. ബെന്നി തുടങ്ങിയവര്‍ പറഞ്ഞു. അതേസമയം കട്ടപ്പന ഫെസ്റ്റ് സംബന്ധിച്ച് തുടക്കത്തിലേ വൻ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. 

വ്യാപാരികളിൽ തന്നെ ഒരു വിഭാഗത്തെ മാറ്റി നിർത്തിയതായും ആക്ഷേപമുണ്ട്. ഫെസ്റ്റ് നഗരിയിലെ പരിപാടികളിലും വേർതിരിവ് കാട്ടിയും പറയപ്പെടുന്നു. മുൻ വർഷങ്ങളിൽ കട്ടപ്പന ഫെസ്റ്റിൽ സാമ്പത്തിക ആരോപണം അടക്കം ഉയർന്നിരുന്നു. ഇതിനിടെ ഫെസ്റ്റ് നഗരിയിലെ സുരക്ഷാ വീഴ്ച്ചയെ സംബന്ധിച്ചും ആക്ഷേപം ഉയർന്നു തുടങ്ങിയിട്ടുണ്ട്. 



Share it:

National

Post A Comment: